News India

അദാനി ഏറ്റെടുത്ത തുറമുഖ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കുടിയൊഴിയേണ്ടി വരിക പതിനെട്ടോളം ഗ്രാമങ്ങള്‍

 ചെന്നൈ: അദാനി ഏറ്റെടുത്ത കാട്ടുപ്പള്ളി തുറമുഖ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പതിനെട്ടോളം ഗ്രാമങ്ങളാണ് കുടിയൊഴിയേണ്ടി വരിക. ഇപ്പോഴത്തെ തുറമുഖം വന്നതിനു ശേഷം കടലേറ്റം കാരണം സാത്താന്‍ കുപ്പമെന്ന ഒരു ഗ്രാമത്തിന് പൂര്‍ണമായും കുടിയൊഴിയേണ്ടി വന്നു. അതുകൊണ്ട് ജീവന്‍ കൊടുത്തും അദാനിയുടെ പദ്ധതിയെ ചെറുക്കുമെന്നു നാട്ടുകാര്‍ പറയുന്നു. മാതൃഭൂമി ന്യൂസ് പരമ്പര തുടരുന്നു, അടിയറവില്ല അദാനിയോട്.