News India

നിസാമുദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് കൊറോണ സംശയിക്കുന്നു

ന്യൂഡല്‍ഹി: നിസാമുദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് കൊറോണ സംശയിക്കുന്നു. എണ്ണായിരത്തോളം പേര്‍ സമ്മേളനത്തിനെത്തിയെന്നാണ് റിപ്പോര്‍ട്ട്. സമ്മേളനവുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരും ഡിജിപിമാരുമായി ചര്‍ച്ച നടത്തുന്നു.സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും.