News India

കാര്‍ഗില്‍ യുദ്ധവിജയത്തിന് 21 വയസ്: ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

ന്യൂഡല്‍ഹി: കാര്‍ഗിലില്‍ അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 21 വയസ്സ്. മൂന്നു മാസത്തോളം നീണ്ട ചരിത്ര പോരാട്ടത്തില്‍ പാക് സൈന്യത്തെ തുരത്തി വിജയക്കൊടി നാട്ടുമ്പോഴേക്കും ഇന്ത്യക്ക് നഷ്ടമായത് 527 ധീരയോദ്ധക്കളെയാണ്. അഭിമാന വിജയം ആഘോഷിക്കുന്നതിനോടൊപ്പം ആ ധീര രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കുകയാണ് രാജ്യം.