News India

കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സായ അമ്മയെ 15 ദിവസത്തിനു ശേഷം ദൂരെ നിന്ന് കണ്ട് മൂന്നുവയസുകാരി

ബെംഗളൂരു: കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സായതുകാരണം വീട്ടില്‍ വരാനാവാത്ത അമ്മയെകാണണമെന്നാവശ്യപ്പെട്ട് നിര്‍ത്താതെ കരച്ചിലായിരുന്നു ഐശ്വര്യ എന്ന മൂന്നു വയസ്സുകാരി. ഒടുവില്‍ പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം അവള്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലാ ആശുപത്രി മുറ്റത്തുവച്ച് അമ്മ സുഗന്ധയെ കണ്ടു. ആ കാഴ്ച കണ്ടു നിന്നവരുടെ കണ്ണ് നിറയിച്ചു.