News India

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് നാല് മലയാളികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികള്‍. നാസിക്കിലും ഔറംഗാബാദിലും ആദ്യമായി മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം അന്‍പത് കടന്നു.