News India

അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും. രാവിലെ 11 മണിക്ക് യു.എ.ഇയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ രണ്ടുമണിയോടെ അംബാലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദുരിയ നേരിട്ടെത്തി റഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കും. വിമാനങ്ങള്‍ എത്തുന്നതിനോടനുബന്ധിച്ച് അംബാലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.