മെയ് മാസം വരെ രാജ്യത്ത് 64 ലക്ഷം ആളുകളെ കോവിഡ് ബാധിച്ചിരിക്കാമെന്ന് സര്‍വ്വേ
ന്യൂഡല്‍ഹി: മെയ് മാസം വരെ രാജ്യത്ത് 64 ലക്ഷം ആളുകളെ കോവിഡ് ബാധിച്ചിരിക്കാമെന്ന് ഐ.സി.എം.ആറിന്റെ സീറോ സര്‍വ്വേ ഫലം. കോവിഡ് ബാധ ഉണ്ടായവരില്‍ കൂടുതലും 18നും 45നും ഇടയില്‍ പ്രായമുള്ളവരാണെന്നും സര്‍വ്വേ. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,550 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 45 ലക്ഷം കടന്നു.