ഗാന്ധി വധത്തിന് ഇന്ന് എഴുപത്തിയഞ്ച് വയസ്സ്. ഏഴരപ്പതിറ്റാണ്ടിനിപ്പുറവും ചോരയൊലിക്കുന്ന മുറിപ്പാടുകളാണ് ഇന്ത്യക്ക് മഹാത്മാവിന്റെ ഓര്‍മ്മ. അടിമത്തത്തിന്റെ നുകം പേറിയ കാലത്തെ വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്തി ആറു മാസം പോലും തികയും മുമ്പാണ് മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി നാഥുറാം വിനായക് ഗോഡ്‌സേ എന്ന മതഭ്രാന്തന്‍ വെടിവെച്ചു കൊന്നത്