News India

കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് രണ്ടായിരം രൂപ വീതം ലഭിക്കും

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് അടിയന്തര സഹായമായി കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യഗഡുവായ 2000 രൂപ അക്കൗണ്ടില്‍ ലഭിക്കുമെന്ന് ധനമന്ത്രി. ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്ക് തുക ലഭിക്കും. 8.89 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തൊഴിലുറപ്പ് കൂലി 202 രൂപയാക്കിയതായും ധനമന്ത്രി നിര്‍ല സീതാരാമന്‍ പറഞ്ഞു.