News India

പൗരത്വ ഭേദഗതിയില്‍ ഒരുവിഭാഗം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിയില്‍ ഒരുവിഭാഗം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്ന് മോദി ആവര്‍ത്തിച്ചു. കൊല്‍ക്കത്തയില്‍ ബേലൂര്‍ മഠത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൗരത്വ നിയമത്തെ അനുകൂലിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ പങ്കെടുത്ത പരിപാടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബഹിഷ്‌കരിച്ചു.