News India

കോവിഡ് വാക്സിൻ: പാർശ്വ ഫലങ്ങൾ ഉണ്ടായാൽ വാക്സിൻ നിർമാതാക്കൾക്ക് എതിരെ നടപടി ഉണ്ടാകും

ന്യൂഡൽഹി: കോവിഡ് വാക്സിൻ കുത്തിവയ്ക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ വാക്സിൻ നിർമാതാക്കൾക്ക് എതിരെ നടപടി ഉണ്ടാകും. ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട്, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ നയങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആകും നടപടി. നടപടി ഉണ്ടാകും എന്ന വ്യവസ്ഥ ഒഴിവാക്കണം എന്ന വാക്സിൻ നിർമ്മാതാക്കളുടെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.