News India

അദാനിയുടെ തുറമുഖ വികസന പദ്ധതി പരിസ്ഥിതിക്കും ദോഷം

ചെന്നൈ: കാട്ടുപ്പള്ളി, പുലിക്കട്ട് പ്രദേശത്തെ മനുഷ്യരെ മാത്രമല്ല പരിസ്ഥിതിയെ ആകെ ദോഷകരമായി ബാധിക്കുന്നതാണ് അദാനിയുടെ തുറമുഖ വികസന പദ്ധതി. പദ്ധതി പ്രദേശത്തിന് തൊട്ടടുത്ത് വന്യജീവി സങ്കേതമുള്ളത് മറച്ചുവെച്ചാണ് അദാനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. മണ്ണും വായുവുമെല്ലാം മലിപ്പെടുത്തുന്ന പദ്ധതിയുടെ നിയമലംഘനങ്ങളും പുറത്ത് വരികയാണ്. മാതൃഭൂമി ന്യൂസ് പരമ്പര അവസാനിക്കുന്നു, അടിയറവില്ല അദാനിയോട്.