News India

ജെ.എൻ.യു ആക്രമണം: ഐഷി ഘോഷിനും ഇടത് സംഘടനകൾക്കും പങ്കെന്ന് പോലീസ്

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല കാമ്പസിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഇടത് വിദ്യാർഥി സംഘടനകൾക്കും പങ്കുണ്ടെന്ന് ഡൽഹി പോലീസ്. മുഖംമൂടി ആക്രമണത്തിൽ പരിക്കേറ്റ ജെഎൻയു പ്രസിഡന്റ് ഐഷി ഘോഷിന് സെർവർ റൂം തകർത്തത് അടക്കമുള്ള ആക്രമണത്തിൽ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ പങ്കുള്ള ഒമ്പതുപേരുടെ സിസിടിവി ദൃശ്യങ്ങൾ സഹിതമുള്ള വിവരങ്ങൾ ഡൽഹി പോലീസ് പുറത്തുവിട്ടു.