News India

ഹാഥ്റസ്: പെൺകുട്ടിയുടെ കുടുംബം ഇന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചിന് മുമ്പാകെ ഹാജരാകും

ന്യൂ ഡൽഹി: ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഇന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചിന് മുമ്പാകെ ഹാജരാകും. കുടുംബത്തിന് പൂർണ്ണ സുരക്ഷ ഒരുക്കുമെന്നും ഡിഎസ്പി റാങ്കിലുള്ള ഉദ്ദ്യോഗസ്ഥനും എസ്ഡിഎം റാങ്കിലുള്ള മജിസ്ട്രേറ്റും കുടുംബത്തിന് ഒപ്പം ഉണ്ടാകുമെന്നും ഹാഥ്റസ് എസ്പി വിനീത് ജെയ്സ് വാൾ പറഞ്ഞു.