News India

സെര്‍വര്‍ തകരാര്‍; എയര്‍ ഇന്ത്യയുടെ ആഭ്യന്തര - വിദേശ സര്‍വീസുകള്‍ താറുമാറായി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ടിക്കറ്റിങ് സെര്‍വറിലെ തകരാര്‍ കാരണം ആഭ്യന്തര വിദേശ സര്‍വീസുകള്‍ താറുമാറായി. പുലര്‍ച്ചെ മൂന്നര മണിയോടെ ഉണ്ടായ തകരാര്‍ എട്ടരയോടെ പരിഹരിച്ചെങ്കിലും സര്‍വീസുകള്‍ വൈകി. തകരാര്‍ മൂലം 119 സര്‍വീസുകള്‍ റദ്ദാക്കി. ആഗോള ഐടി സേവന ദാതാക്കളായ സീറ്റയാണ് എയര്‍ ഇന്ത്യയുടെ ടിക്കറ്റിങ് സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നത്. സെര്‍വര്‍ തകരാറായതോടെ ബോഡിങ് പാസ് നല്‍കാന്‍ പറ്റാത്ത സാഹചര്യം എല്ലാ വിമാനത്താവളങ്ങളിലും ഉയര്‍ന്നു. വിവിധ വിമാനത്താവളങ്ങളിലായി ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.