News India

പൗരത്വ നിയമ ഭേദഗതി അനുകൂല പ്രചരണത്തിന് അമിത് ഷാ കേരളത്തിലെത്തും

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അനുകൂല പ്രചരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍ എത്തും. മലബാര്‍ മേഖലയിലെ പ്രചരണ പരിപാടിയിലാണ് അമിത്ഷാ പങ്കെടുക്കുക. ആര്‍.എസ്.എസിന്റെ നേതൃത്വത്തിലും പൗരത്വ നിയമ ഭേദഗതി അനുകൂല പ്രചരണം സംസ്ഥാനത്ത് ശക്തമാക്കും.