News India

ലോക്പാലില്‍ അനുകൂല നടപടിയെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്: അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു

മുംബൈ: ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ലോക്പാല്‍, ലോകായുക്ത എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ അനുകൂല നടപടിയെടുക്കാമെന്ന ഉറപ്പ് നല്‍കിയതോടെയാണ് അണ്ണാ ഹസാരെ സമരം പിന്‍വലിച്ചത്.