News India

ഉപവാസം നാലാം ദിവസത്തില്‍; അണ്ണ ഹസാരെയുടെ ആരോഗ്യനില മോശമായി

മുംബൈ: അഴിമതിക്കെതിരേ ലോക്പാല്‍ലോകായുക്ത നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല ഉപവാസം നടത്തുന്ന അണ്ണ ഹസാരെയുടെ ആരോഗ്യനില മോശമാകുന്നതായി റിപ്പോര്‍ട്ട്. എണ്‍പത്തിമൂന്നുകാരനായ ഹസാരെയുടെ രക്തസമ്മര്‍ദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയ്ക്കുശേഷമാണ് ഹസാരെയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോ. ദനഞ്ജയ് പോട്ടെ അധികൃതരെ അറിയിച്ചത്. ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മരണം വരെ ഉപവസിക്കുമെന്നാണ് അണ്ണ ഹസാരെ അറിയിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ അനുനയ നീക്കങ്ങള്‍ അദ്ദേഹം തള്ളി. രാഷ്ട്രീയക്കാര്‍ക്ക് തന്റെ സമരപ്പന്തലില്‍ സ്ഥാനമില്ലെന്ന് അണ്ണ ഹസാരെ അറിയിച്ചു. കര്‍ഷകരടക്കം നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ സമരപ്പന്തലിലേക്ക് പിന്തുണയുമായി എത്തുന്നത്. മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ബുധനാഴ്ച കാലത്താണ് പുണെയ്ക്ക് അടുത്തുള്ള തന്റെ വാസസ്ഥലമായ റാളെഗന്‍ സിദിയില്‍ ഹസാരെ ഉപവാസസമരം തുങ്ങിയത്.