News India

അണ്ണാ ഹസാരെയുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്

മുംബൈ: അണ്ണാഹസാരെയുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ക്കായി സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ഏറി. അണ്ണാ ഹസാരെയുടെ ജീവിതം വച്ച് പന്താടരുതെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് ധാക്കറെ മഹാരാഷ്ട്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി റാലേഗാന്‍ സിദ്ധിയിലെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.