അണ്ണാദുരെ ഓര്‍മയായിട്ട് ഇന്നേക്ക് അമ്പത് വര്‍ഷം
ചെന്നൈ: തമിഴ്നാടിന്റെ ആദ്യ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരെ ഓര്‍മയായിട്ട് ഇന്നേക്ക് അമ്പത് വര്‍ഷം. ജാതിക്കും മതത്തിനും അപ്പുറത്തൊരു ലോകമുണ്ടെന്ന് തമിഴരെ പറഞ്ഞു പഠിപ്പിച്ചത് പെരിയാറും അണ്ണാ ദുരെയുമാണ്. അണ്ണാ വിടവാങ്ങി അര നൂറ്റാണ്ട് തികയുമ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയം തെളിഞ്ഞ് നില്‍ക്കുന്നുണ്ട് തമിഴരുടെ ഹൃദയത്തില്‍.