News India

മേഘാലയയില്‍ വീണ്ടും ഖനി അപകടം; രണ്ട് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയില്‍ വീണ്ടും ഖനി അപകടം. അനധികൃത ഖനനത്തിനിടെ ഉണ്ടായ അപകട ത്തില്‍ രണ്ട് പേര്‍ മരിച്ചു. അതേസമയം ഇതേ ജില്ലയില്‍ കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല.