News India

അതിര്‍ത്തിയിലെ പ്രകോപനത്തിന് മറുപടി നല്‍കാന്‍ സേനാ വിഭാഗങ്ങള്‍ക്ക് പൂര്‍ണ അധികാരം: പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപന പരമായ നീക്കങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ സേനാ വിഭാഗങ്ങള്‍ക്ക് പ്രതിരോധ മന്ത്രി പൂര്‍ണ അധികാരം നല്‍കി. ചൈന അതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാക്കാന്‍ കര, വ്യോമ, നാവിക സേനാ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ആയുധങ്ങളും പടക്കോപ്പുകളും വാങ്ങാനും സേനാ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.