നുണ പരിശോധനയ്ക്ക് തയാറെന്ന് സിദ്ദിഖ് കാപ്പന്
ന്യൂഡല്‍ഹി: നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധന ഉള്‍പ്പടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയന് ആകാന്‍ തയ്യാറാണെന്ന് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്. തന്റെ ബാങ്ക് അക്കൗണ്ടിന്റെ എല്ലാ വിശദാംശങ്ങളും കൈമാറാം എന്നും സിദ്ദിഖ് കാപ്പന് സുപ്രീം കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേരള പത്ര പ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.