News India

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളില്‍ ഏഴു ദിവസത്തിനകം പുനഃപരിശോധന വേണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളില്‍ ഏഴു ദിവസത്തിനകം പുനഃപരിശോധന വേണമെന്ന് സുപ്രീംകോടതി. ദീര്‍ഘകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് അംഗീകരിക്കാനാകില്ല. ഇന്റര്‍നെറ്റ് മൗലികാവകാശ പരിധിയില്‍ വരുമെന്നും കോടതി ഉത്തരവിട്ടു.