News India

ക്യാബിനറ്റ് പദവി കിട്ടാത്തതിനാല്‍ ശിവസേന സഹമന്ത്രി അബ്ദുള്‍ സത്താര്‍ രാജിവച്ചു

മുംബൈ: മന്ത്രിസഭ വികസനം നടന്ന് ഒരാഴ്ച്ച തികയും മുമ്പ് മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാരില്‍ പൊട്ടിത്തെറി. ക്യാബിനറ്റ് പദവി കിട്ടാത്തതിനാല്‍ ശിവസേന സഹമന്ത്രി അബ്ദുള്‍ സത്താര്‍ രാജിവച്ചു. അബ്ദുള്‍ സത്താറിനെ അനുനയിപ്പിക്കാന്‍ ഉദ്ധവ് താക്കറെ രാജി സ്വീകരിച്ചിട്ടില്ല.