News India

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസമും

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ അക്രമ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയെന്ന ആരോപണം നേരിടുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസമും രംഗത്ത്. ശുപാര്‍ശകള്‍ പരിശോധിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയം. പോപ്പുലര്‍ ഫ്രണ്ടിന്റെ നിര്‍ണ്ണായക വാര്‍ത്താ സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ നടക്കും.