News India

ഗഡ്ചിറോളി ആക്രമണം; ദേവേന്ദ്ര ഫട്‌നാവിസിനെതിരെ അശോക് ചവാന്‍

മാവോയിസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഗഡ്ചിറോളില്‍ ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് പോലീസുകാര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പോലീസുകാരെ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ചവാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.