News India

നടന്‍ വിജയ് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍

ചെന്നൈ: നടന്‍ വിജയ് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍. കടലൂരിലെ ഷ്യൂട്ടിങ് സെറ്റില്‍ വെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയ്‌യുടെ 'ബിഗില്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പ്രൊഡ്യൂസറായ ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടന്നു.