News India

അയോധ്യ കേസ്: വാദം കേള്‍ക്കുന്നതിനുള്ള തീയതി 10ന് തീരുമാനിക്കും

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള തീയതി തീരുമാനിക്കുന്നത് ജനുവരി 10ലേക്ക് മാറ്റി. ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കുന്നതിന് പുതിയ ബെഞ്ച് രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം അന്ന് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അയോധ്യ കേസ് സംബന്ധിച്ച് മറ്റ് ഉത്തരവുകള്‍ എല്ലാം പുതിയ ബെഞ്ചായിരിക്കും പുറപ്പെടുവിക്കുകയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.