News India

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഭൂമികയില്‍ അയോധ്യയിലെ തര്‍ക്കഭൂമിക്ക് നിര്‍ണായക സ്ഥാനം

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഭൂമികയില്‍ നിര്‍ണ്ണായക സ്ഥാനമാണ് അയോധ്യയിലെ തര്‍ക്കഭൂമിക്കുള്ളത്. ഒരു പ്രാദേശിക തര്‍ക്കത്തില്‍ നിന്ന് രാജ്യത്തെ ഗതിവിഗതികളെയും തിരഞ്ഞെടുപ്പുകളെയും സ്വാധീനിച്ച വിഷയമായി ഈ തര്‍ക്കം മാറി. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്ര മോദി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും നേരിട്ട പ്രശ്‌നം. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പതനത്തിനും ബി. ജെ. പിയുടെ വളര്‍ച്ചക്കും ഭൂമിതര്‍ക്കം വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്.