കര്‍ണാടകയിൽ 'അയോധ്യ'; ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ BJP-യുടെ വാഗ്ദാനം
രാജ്യം ഭരിക്കുന്ന ബിജെപിക്ക് ഇപ്പോഴും ബാലികേറാമലയാണ് ദക്ഷിണേന്ത്യ. ദക്ഷിണേന്ത്യ പിടിക്കാൻ ശ്രീരാമനെ തന്നെ ആയുധമാക്കുകയാണ് ബിജെപി. കർണാടകയിലെ രാമനഗരയിലെ രാമദേവരബെട്ട ക്ഷേത്രം അയോധ്യ മാതൃകയിൽ വികസിപ്പിക്കുമെന്നാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം