News India

അയോധ്യ തര്‍ക്കം സുപ്രീം കോടതി വിധിയോടെ അവസാനിച്ചു: ഇഖ്ബാല്‍ അന്‍സാരി

അയോധ്യ: അയോധ്യയില്‍ തര്‍ക്കം സുപ്രീം കോടതി വിധിയോടെ അവസാനിച്ചെന്ന് കേസിലെ കക്ഷികളിലൊരാളായ ഇഖ്ബാല്‍ അന്‍സാരി മാതൃഭൂമി ന്യൂസിനോട്. ക്ഷേത്ര നിര്‍മ്മാണത്തിലൂടെ അയോധ്യയുടെ വികസനം ഉണ്ടാകും. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടതില്‍ സന്തോഷമെന്നും പ്രധാനമന്ത്രിക്ക് ഉപഹാരവുമായി രാമ് ചരിത് മാനസ് നല്‍കുമെന്നും ഇഖ്ബാല്‍ അന്‍സാരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.