News India

അയോധ്യയിലെ തര്‍ക്ക ഭൂമി; കോടതി വ്യവഹാരം ആരംഭിക്കുന്നത് 1885-ല്‍

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കോടതി വ്യവഹാരം ആരംഭിക്കുന്നത് 1885 ആണ്. 1949 ല്‍ ബാബറി മസ്ജിദിനെ തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ അടച്ച് പൂട്ടിയെങ്കിലും, 1986 ല്‍ പള്ളി ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കാന്‍ ഫൈസാബാദ് ജില്ലാ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടു. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡിനും, രാം ലല്ലയ്ക്കും, നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിക്കാന്‍ അലഹബാദ് ഹൈകോടതി 2010 ല്‍ വിധിച്ചു. ഹൈകോടതി വിധിക്ക് എതിരെ ഹിന്ദു - മുസ്ലിം സംഘടനകള്‍ നല്‍കിയ അപ്പീലുകളില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് 40 ദിവസം ആണ് വാദം കേട്ടത്.