News India

രാമക്ഷേത്ര നിര്‍മാണത്തിന് നിലപാട് മയപ്പെടുത്തി ആര്‍എസ്എസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് നിലപാട് മയപ്പെടുത്തി ആര്‍എസ്എസ് ദേശീയ നേതൃത്വം. 2025 ഓടെ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി പറഞ്ഞു. ഇതിനിടെ യുദ്ധം നടക്കാത്തപ്പോഴും അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നത് സര്‍ക്കാരിന്റെ പിടുപ്പുകോടാണെന്ന് ആരോപിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി.