News India

സുപ്രീം കോടതിയുടെ നിര്‍ണായക വിധി വരുമ്പോള്‍ അയോദ്ധ്യ തീര്‍ത്തും ശാന്തം

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ണായക വിധി വരുമ്പോള്‍ ശ്രദ്ധാകേന്ദ്രമായ അയോദ്ധ്യ പക്ഷേ തീര്‍ത്തും ശാന്തമാണ്. കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നുപോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അയോദ്ധ്യയിലെ സമുദായ നേതാക്കളെല്ലാം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു.