News India

അയോദ്ധ്യാ വിധി ബിജെപിയ്ക്ക് രാഷ്ട്രീയ മേല്‍ക്കൈ നല്‍കിയേക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ബി.ജെ.പിക്ക് രാഷ്ട്രീയമേല്‍ക്കൈ നല്‍കുന്ന സുപ്രീംകോടതി വിധി വന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അയോദ്ധ്യയിലെ തര്‍ക്കഭൂമി കേസ് അവസാനിക്കുമ്പോള്‍ രാഷ്ട്രീയ നേട്ടം ആര്‍ക്കെന്ന ചര്‍ച്ചയും പൊതുരംഗത്ത് സജീവമാവുകയാണ്. നിയമ പോരാട്ടം അവസാനിക്കുമ്പോള്‍ കരുതലോടെയാണ് രാഷ്ട്രീയപ്പാര്‍ട്ടികളും നിലകൊള്ളുന്നത്.