News India

അയോദ്ധ്യ വിധിയിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിപിഎം പിബി

തിരുവനന്തപുരം: അയോദ്ധ്യ കേസ് സംബന്ധിച്ച സുപ്രീംകോടതി വിധിയിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ. പള്ളിപൊളിച്ചത് നിയമലംഘനമാണെന്ന് പറയുന്ന കോടതി, ഇതുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കി കുറ്റക്കാരെ ശിക്ഷിക്കണമെന്നും സി.പി.എം പി.ബി ആവശ്യപ്പെട്ടു. കോടതി വിധിയെ സ്വാഗതം ചെയ്യാനോ വിമര്‍ശിക്കാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല.