News India

സന്തോഷകരമായ വിധിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ മുന്‍ ഡയറക്ടര്‍ കെ കെ മുഹമ്മദ്

ന്യൂഡല്‍ഹി: ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് അയോദ്ധ്യ വിധിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ മുന്‍ ഡയറക്ടര്‍ കെ.കെ മുഹമ്മദ്. വളരെ സന്തോഷം നല്‍കുന്നതാണ് സുപ്രീംകോടതി വിധി. ഇടതു ചരിത്രകാരന്മാര്‍ തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞെന്നും കെ.കെ മുഹമ്മദ് പറഞ്ഞു.