News India

അയോദ്ധ്യ വിധി: കാര്‍ത്തിക പൂര്‍ണിമ ആഘോഷങ്ങള്‍ക്ക് സുരക്ഷ കൂട്ടി

ന്യൂഡല്‍ഹി: തര്‍ക്ക ഭൂമി കേസില്‍ വിധി വരുന്നതിനു മുമ്പ് അടുത്തയാഴ്ചത്തെ കാര്‍ത്തിക പൂര്‍ണിമ ആഘോഷങ്ങള്‍ക്ക് അയോദ്ധ്യയില്‍ സുരക്ഷ കൂട്ടി. പത്തുലക്ഷത്തോളം പേര്‍ സരയൂ നദിക്കരയില്‍ എത്താനുള്ള സാദ്ധ്യതയാണ് ഉള്ളത്. കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് ഇന്നലെ മുസ്ലീം സംഘടനകളും ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി.