News India

അയോദ്ധ്യവിധിയില്‍ മാതൃകയായി സമൂഹമാധ്യമങ്ങള്‍

തിരുവനന്തപുരം: അയോദ്ധ്യ കേസ് വിധിയില്‍ മാതൃക കാട്ടി സമൂഹ മാധ്യമങ്ങള്‍. വിധിക്കു ശേഷം അസാമാന്യ സംയമനവും മൗനവുമാണ് സമൂഹ മാധ്യമങ്ങള്‍ പുലര്‍ത്തിയത്. ഒറ്റപ്പെട്ട ചില പ്രതികരണങ്ങളും അതേക്കുറിച്ചുള്ള തര്‍ക്കവുമൊഴിച്ചാല്‍ പൊതുവേ ശാന്തമാണ് ഓണ്‍ലൈന്‍ മേഖല. വിധ്വേഷം പരത്തുന്ന പ്രചാരണം നടത്തിയതിനു റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ കേസെടുത്തു.