News India

ഹിന്ദുവിരുദ്ധ പരാമര്‍ശം: സീതാറാം യെച്ചൂരിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദു പുരാണങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. യോഗാ ഗുരു ബാബാ രാംദേവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിദ്വാര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യെച്ചൂരി പുര്‍വികരെ അപമാനിച്ചതായി ബാബ രാംദേവ് ആരോപിച്ചു. പൂര്‍വികരം അപമാനിച്ച സീതാറാം യെച്ചൂരിക്കെതിരെ അന്വേഷണം നടത്തി ജയിലിലടയ്ക്കണമെന്ന് ബാബ രാംദേവ് ആവശ്യപ്പെട്ടു.