News India

എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനും മകനും മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി: എയര്‍സെല്‍മാക്‌സിസ് കേസില്‍ മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി ബി ഐയുടെയും അറസ്റ്റില്‍നിന്നാണ് ഇരുവര്‍ക്കും പരിരക്ഷ ലഭിച്ചിരിക്കുന്നത്.