News India

പൗരത്വബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചുള്ള ബന്ദില്‍ വലഞ്ഞ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചുള്ള ബന്ദില്‍ വലഞ്ഞ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. അസം അഗര്‍ത്തല ദേശീയപാത ഉപരോധിച്ചവര്‍ക്കുനേരെ ഉണ്ടായ പോലീസ് വെടിവയ്പ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ബംഗ്ലാദേശ്, മ്യാന്‍മാര്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അധികമായുള്ള മേഖലകളാണ് കൂടുതലായും പ്രശ്‌നബാധിതം. ഈ പ്രദേശങ്ങളില്‍ കുറച്ചു ദിവസങ്ങളായി വലിയ അക്രമങ്ങളാണ് ഉണ്ടാകുന്നത്.