News India

കൊറോണയ്‌ക്കെതിരായ നീണ്ട യുദ്ധം വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കൊറോണ രോഗത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ആദ്യ രാജ്യം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയെ നിയന്ത്രിക്കാന്‍ ഒന്നിനുപിറകെ ഒന്നായി രാജ്യം തീരുമാനങ്ങള്‍ എടുത്തു. ഇന്ത്യയുടെ പ്രവര്‍ത്തങ്ങളെ ലോകാരോഗ്യസംഘടന പ്രശംസിച്ചു. രാജ്യം കോവിഡിനെ ശരിയായ രീതിയിലാണ് പ്രതിരോധിച്ചത്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ബിജെപി പ്രവര്‍ത്തകരോടും മോദി ആഹ്വാനം ചെയ്തു. പാര്‍ട്ടി രൂപീകരണത്തിന്റെ 40-ാം വാര്‍ഷികത്തിലാണ് പ്രതികരണം.