News India

മനുഷ്യകടത്ത് സംഘം ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: യുവതിയെ കൂട്ട ലൈംഗികഅതിക്രമത്തിന് വിധേയയാക്കി വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മനുഷ്യകടത്തു സംഘം ബെംഗളൂരുവില്‍ അറസ്റ്റില്‍. ബംഗ്ലാദേശ് പൗരന്മാരായ 5 പേരാണ് പിടിയിലായത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച രണ്ട് പ്രതികളുടെ കാലില്‍ പോലീസ് വെടിവെച്ചു വീഴ്ത്തി. പ്രതികളുടെ കൂട്ടാളികള്‍ കേരളത്തില്‍ ഉള്‍പെടെ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്നു ബംഗളുരു പോലീസ് അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.