News India

മാസ്‌കില്ലാത്തവരെ പിടിക്കാന്‍ ബെംഗളൂരുവില്‍ മാസ്‌ക് മാര്‍ഷലുമാര്‍

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ മാസ്‌ക്കില്ലാതെ കറങ്ങി നടക്കുന്നവരെ പിടി കൂടാന്‍ മാസ്‌ക് മാര്‍ഷല്‍സിനെ നിയോഗിച്ചിരിക്കുകയാണ് ബെംഗളൂരു കോര്‍പറേഷന്‍. ദിനവും മിക്ക വാര്‍ഡുകളില്‍ നിന്നും നൂറ് കണക്കിന് ആളുകളെയാണ് മാര്‍ഷലുകള്‍ പിടികൂടി പിഴ ചുമത്തുന്നത്.