News India

പണിമുടക്ക് രാജ്യത്തെ പ്രധാന നഗരങ്ങളെ ബാധിച്ചില്ല

ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരെ തോഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജനജീവിതത്തെ ബാധിച്ചതേയില്ല. ഇവിടങ്ങളിലെല്ലാം സംഘടനകള്‍ പ്രകടനം നടത്തി. നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ ഗാന്ധി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.