News India

ബിഹാറിലെ മുസാഫിര്‍പൂരില്‍ മസ്തിഷ്‌കജ്വരം പിടിപെട്ടു മരിച്ച കുട്ടികളുടെ എണ്ണം 112 ആയി

ന്യൂഡല്‍ഹി: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം പടരുന്ന മുസാഫിര്‍പൂരിലെ സാമൂഹിക സാമ്പത്തിക പരിസ്ഥിതി സാഹചര്യങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവരെയായി 112 കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.