News India

പക്ഷിപ്പനി ഭീതിയിൽ രാജ്യം; 7 സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: പക്ഷിപ്പനി ഭീതിയിൽ രാജ്യം. രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 7 ആയി. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ സ്ഥിതി ആശങ്കാജനകം. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം.