News India

ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിയും - മനോജ് തിവാരി

ന്യൂഡല്‍ഹി: വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബിജെപി വീണ്ടും ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി വീണ്ടും മാധ്യമങ്ങളെ കാണുകയാണ്. അദ്ദേഹം പറയുന്നത് ഉറപ്പായും സര്‍ക്കാരുണ്ടാക്കുവാന്‍ ബിജെപിക്ക് കഴിയുമെന്നാണ്. രാവിലെയും അദ്ദേഹം ഇതേ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് ശേഷം ബിജെപി ഇതേ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. മനോജ് തിവാരിയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളതും.